മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്‌നേഹസംഗമം ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം മേഴ്‌സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ്, മനോജ് കടുപ്പില്‍, ഷീജ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്