നാളെ (മെയ് 18) വയനാട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുത ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, എ കെ ജി, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം, മാങ്ങോട്, നെല്ലിക്കര ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനുകീഴില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വെള്ളമുണ്ട എച്ച് സ്, എട്ടേനാല്‍, പി കെ കെ, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, പഴഞ്ചന ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ തെങ്ങുംമുണ്ട, പാണ്ടംകോഡ്, പുഞ്ചവയല്‍, ചിറ്റലകുന്നു, മുസ്തഫ മില്‍, വീട്ടീകമൂല, പടിഞ്ഞാറത്തറ ടൗണ്‍, സ്പില്‍ വേ, കൂവളത്തോട്, ഡാം ടാപ്, ചാര്‍ജിങ് സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18)രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ
വൈദ്യുതി മുടങ്ങും.

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈരംകൊല്ലി, കരിംകുറ്റി, കരിംകുറ്റി ടവര്‍, വണ്ടിയാമ്പറ്റ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.

ക്ലാസ്മേറ്റ്സ് ഓണാഘോഷം 14ന്

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സ് ഗ്രൂപ്പിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 14 ന് നടക്കും. മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കളം, കലാപരിപാടികൾ, കായിക മത്സരങ്ങൾ വിപുലമായ

തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി

വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു. തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി. വയനാട് ജില്ലാപഞ്ചായത്ത്‌

പുതുക്കിയ ജിഎസ്ടി നിരക്കുകൾ; കോളടിച്ചത് സഞ്ചാരികൾക്ക്, യാത്രയും താമസവും ഇനി പോക്കറ്റ് കാലിയാക്കില്ല

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ച വാർത്ത സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനി മുതൽ നിലവിലുണ്ടാവുക. സെപ്റ്റംബർ 22

ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും: നരേന്ദ്ര മോദി

ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു, കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ

മരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ

ബ്ലഡ് ഷു​ഗർമരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ എഴ് മാർ​ഗങ്ങൾ പ്രമേഹം ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുകയും നാഡികൾക്ക് കേടുപാടുകൾ, വൃക്ക തകരാറ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *