മാനന്തവാടി:കഴിഞ്ഞ രണ്ട് ദശകമായി മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ സ്പന്ദനം മാനന്തവാടി, വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമാക്കി ‘സ്പന്ദനോത്സവം 24’
നാടക-സംഗീത മേള സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് വൈകുന്നേരം 6 മണി മുതൽ മൂന്ന് മണിക്കൂർ ദൈർഘ്യമാർന്ന ആസ്വാദ്യവിനോദ പരിപാടികൾ നടത്തപ്പെടുന്നത് സെന്റ്. പാട്രിക്സ് സ്കൂൾ ബൈ സെന്റിനറി ഓഡിറ്റോറിയത്തിലാണ്.
നിർദ്ധനരും നിരാലംബരുമായ രോഗികൾക്ക് മരുന്നും ഭക്ഷണ വിഭവങ്ങളും നല്കിക്കൊണ്ട് ആരംഭിച്ച എളിയ സന്നദ്ധ സേവന കർമ്മങ്ങൾ പ്രളയാനന്തരം അനവധി പുനരധിവാസ പുതു ഗൃഹങ്ങളുടെ നിർമ്മിതിയിലും പൂർത്തീകരിക്കപ്പെടാതെ കിടന്ന ഒട്ടനവധി ഭവനങ്ങൾക്ക് അതിനാവശ്യമായ വസ്തുവകകൾ നല്കിക്കൊണ്ടും, നഗരവീഥിയിൽ അർദ്ധപ്രാണരും അവശരുമായി ബോധം മറിഞ്ഞ് ലക്ഷ്യം തെറ്റിയലഞ്ഞവർക്ക് ആശ്രയമൊരുക്കിയും, അനേകം പുതു ദമ്പതികൾക്ക് മംഗല്യസൗഭാഗ്യത്തിന് സമൂഹ വിവാഹമൊരുക്കിയും, ഇപ്പോൾ മിടുക്കരായ കുറെയേറെ കുട്ടികൾക്ക് പ്ലസ് ടു പഠനാനന്തരം എൻട്രൻസ് കോച്ചിംഗിന് പാലാ ബ്രില്യന്റ് അക്കാഡമിയുമായി സഹകരിച്ച് അവസരമൊരുക്കിയും മുന്നോട്ടു പോവുന്നു. പഠന പുനരധിവാസ ചികിത്സാ സഹായ പദ്ധതികൾ ആവശ്യക്കാരുടെയും അർഹരായവരുടെയും ആധിക്യം കൊണ്ട് പൊതു സമൂഹത്തിലെ സുമനസ്സുകളുടെ കൈത്താങ്ങില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാവാത്തവിധം അധികരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ധനസമാഹരണം ഉദ്ദേശിച്ച് സ്പന്ദനം നടത്തുന്ന ധനസമാഹരണ മേളയാണ് ‘സ്പന്ദനോത്സവം 24’ .
പ്രശസ്ത സിനിമാ നാടക പ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെൺ നടൻ’ ഒററയാൾ നാടകത്തോടൊപ്പം ‘മധുരിക്കും ഓർമ്മകളെ ‘ എന്ന വിശേഷണത്തോടെ ഗാനമേളയും ഉൾപ്പെടുത്തിയാണ് ‘സ്പന്ദനോത്സവം’ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത് ഉദാരമായി സഹകരിച്ച് ഉദ്യമം വിജയിപ്പിക്കണമെന്ന് സ്പന്ദനം ഭാരവാഹികളായ ഫാ. വർഗ്ഗീസ് മറ്റമന, ബാബു ഫിലിപ്പ് , ഡോ. എ. ഗോകുൽദേവ്, പി.കെ. മാത്യു, പ്രിൻസ് എബ്രഹാം, കെ.എം. ഷിനോജ്, അലക്സ് ചാണ്ടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്പന്ദനത്തിന് നല്കുന്ന സംഭാവനകൾക്ക് വരുമാന നികുതിയിൽ IT 80 G പദ്ധതി പ്രകാരം ഇളവ് ആനുകൂല്യം ലഭിക്കുന്നതാണ്.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന