കൽപ്പറ്റ : ഒരു മാസമായി നടത്തിയ വിവിധ മത്സര പരിപാടികളിൽ നിന്നും പ്രസംഗ മത്സരത്തിൽ സമ്മാനർഹരായവരിൽ നിന്നും തെരഞ്ഞെടുത്ത പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ, സ്വാഗത പ്രഭാഷകൻ, നന്ദി പ്രഭാഷകൻ എന്നിവർ കലക്ടറുടെ ചേംബറിൽ എത്തി.കുട്ടി നേതാക്കളെ കലക്റ്റർ പനിനീർ പൂവുകൾ നൽകി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുട്ടികളുടെ പ്രസിഡന്റ് ലിയോസ് എം.വി അധ്യക്ഷത വഹിച്ചു.കുട്ടികളുടെ പ്രധാനമന്ത്രി ദേവതീർത്ത ആർ നായർ ഉദ്ഘാടനം ചെയ്തു.സ്‌പീക്കർ ഹിത ടെസ ലിബിൻ മുഖ്യപ്രഭാഷണവും എമിൽ ഷാജ് പി സ്വാഗതവും, നീൽ ഗഗൻ നന്ദിയും പറഞ്ഞു കുട്ടികളുടെ നേതാക്കന്മാർക്ക് ജില്ലാ കലക്റ്റർ അദീല അബ്ദുല്ല ഉപഹാരങ്ങൾ നൽകിയും ശിശുദിന സന്ദേശം നൽകുകയും ചെയ്‌തു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്