നീർവാരം എൻ.എസ്.എസ് നഴ്സറി കലോത്സവം സംഘടിപ്പിച്ചു.

നീർവാരം:നീർവാരം ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഓൺലൈൻ നഴ്സറി കലോത്സവം സംഘടിപ്പിച്ചു. അമ്മാനി,നീർവാരം,ദാസനക്കര അംഗണവാടികളിലെ 137 കുരുന്നുകൾ കലോത്സവത്തിൽ പങ്കാളികളായി.കോവിഡ് ലോക്ഡൗണിന്റെ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന നാല് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അവരുടെ കലാമികവുകൾ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി മാറി ഈ ഓൺലൈൻ കലോത്സവം.

പ്രസംഗം,പ്രഛന്നവേഷം,ആംഗ്യപ്പാട്ട്,കഥാകഥനം എന്നിങ്ങനെ നാല് ഇനങ്ങളാണ് കലോത്സവത്തിൽ ഉൾക്കൊള്ളിച്ചത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.കുട്ടികൾ വീടുകളിൽ തന്നെ ചിത്രീകരിക്കുന്ന മത്സര ദൃശ്യങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വോളന്റിയേഴ്സ് വിലയിരുത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയാകുമ്പോൾ പരിപാടി ശ്രദ്ധേയമായി.ഗൂഗിൾ മീറ്റ് വഴി നടത്തിയ ഉദ്ഘാടന ചടങ്ങ് എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ് ശ്യാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ റാണി.എം.ജെ മാർഗനിർദ്ദേശം നൽകുകയും പൂതാടി ക്ലസ്റ്റർ കൺവീനർ രാജേന്ദ്രൻ എം കെ മുഖ്യപ്രഭാഷണം നടത്തുകയും കൽപ്പറ്റ പി.എ.സി മെമ്പറും സ്കൂളിലെ മലയാളം അധ്യാപകനുമായ ഹരി എ, സ്കൂൾ സീനിയർ അസിസ്റ്റന്റ് മത്തായി പി.ടി, രാജേഷ് എസ് ആശംസകളർപ്പിച്ച് സംസാരിച്ചു .എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ചന്ദ്രൻ എ.ജി സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് ലീഡർ കുമാരി അനുശ്രീ എ.എസ് നന്ദിയും പറഞ്ഞു.

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്

മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് ഡിസംബര്‍ 9,11 തിയതികളില്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തിയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഡിസംബര്‍ 9, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം,

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.