കമ്പളക്കാട് : പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ അൽ മദ്റസത്തുൽ അൻസാരിയ്യക്കു കീഴിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന് ഇന്ത്യൻ ഭരണഘടന പ്രകാരം അനുവദിച്ച സംവരണാനുകൂല്യങ്ങളിൽ അട്ടിമറി നടത്തുന്ന സർക്കാർ നടപടികളോട് സന്ധിയാവാൻ ജനാധിപത്യ വിശ്വാസി ജനങ്ങൾക്ക് സാധിക്കില്ല. രാജ്യത്ത് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും പിന്തള്ളപ്പെട്ട് പോയ പിന്നോക്ക വിഭാഗങ്ങൾക്കുള്ള നീതിയുടെ പേരാണ് സംവരണമെങ്കിലും ആ സംവരണത്തിലും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കാലങ്ങളായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്നതെന്നും അതിൻ്റെ പുതിയതും വ്യത്യസ്തവുമായ രൂപമാണ് സാമ്പത്തിക സംവരണത്തിലൂടെ പുറത്ത് വന്നതെന്നും ഇത്തരം നികൃഷ്ടപരവും അനീതിയുമായ പ്രവർത്തനത്തിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബഹുമാന്യ സർക്കാർ മാറി നീതി പൂർണ്ണമായ ഭരണം കാഴ്ചവെക്കണമെന്നും ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. അനുവദിച്ച സംവരണ തോത് പൂർത്തീകരിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, റിസർവ്വേഷൻ ബാക്ക് ലോഗ് നികത്തുക, അടിയന്തിരമായി സംവരണ അട്ടിമറിയിൽ നിന്നും അധികൃതർ പിന്മാറുക, സമയാസമയം സർവ്വേകൾ നടത്തി ആവശ്യമായ പരിഹാരങ്ങൾ കാണുക. എന്നിങ്ങനെ അഞ്ച് നിർദ്ദേശങ്ങൾ ടേബിൾ ടോക്ക് വ്യക്തമാക്കി. അബ്ദുൽ ശുക്കൂർ ഹാജി അദ്ധ്യക്ഷനായി. മുസ്തഫ ഫൈസി നിലമ്പൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹസനി വിഷയാവതരണം നടത്തി. ആസിഫ് വാഫി, അബ്ദുൽ അസീസ് ഹാജി, അഷ്റഫ് ഹാജി, മോയിൻ മുസ്‌ലിയാർ, കുഞ്ഞാലൻ മുസ്‌ലിയാർ, മൊയ്തൂട്ടി ഫൈസി, അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹിമാൻ മുസ്‌ലിയാർ, അഷ്റഫ് മൗലവി, മുസ്തഫ മൗലവി, സാജിദ് വാഫി, റഫീഖ് യമാനി, സി.പി അഷ്റഫ് ഫൈസി സംബന്ധിച്ചു. സുഹൈൽ സ്വാലിഹി സ്വാഗതവും ശുഹൈബ് വാഫി നന്ദിയും പറഞ്ഞു.

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്
എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ







