അൽ മദ്റസത്തുൽ അൻസാരിയ്യ പ്രതിഷേധ ടേബിൾ ടോക് സംഘടിപ്പിച്ചു.

കമ്പളക്കാട് : പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ അൽ മദ്റസത്തുൽ അൻസാരിയ്യക്കു കീഴിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന് ഇന്ത്യൻ ഭരണഘടന പ്രകാരം അനുവദിച്ച സംവരണാനുകൂല്യങ്ങളിൽ അട്ടിമറി നടത്തുന്ന സർക്കാർ നടപടികളോട്‌ സന്ധിയാവാൻ ജനാധിപത്യ വിശ്വാസി ജനങ്ങൾക്ക് സാധിക്കില്ല. രാജ്യത്ത് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും പിന്തള്ളപ്പെട്ട് പോയ പിന്നോക്ക വിഭാഗങ്ങൾക്കുള്ള നീതിയുടെ പേരാണ് സംവരണമെങ്കിലും ആ സംവരണത്തിലും നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കാലങ്ങളായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്നതെന്നും അതിൻ്റെ പുതിയതും വ്യത്യസ്തവുമായ രൂപമാണ് സാമ്പത്തിക സംവരണത്തിലൂടെ പുറത്ത് വന്നതെന്നും ഇത്തരം നികൃഷ്ടപരവും അനീതിയുമായ പ്രവർത്തനത്തിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബഹുമാന്യ സർക്കാർ മാറി നീതി പൂർണ്ണമായ ഭരണം കാഴ്ചവെക്കണമെന്നും ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. അനുവദിച്ച സംവരണ തോത് പൂർത്തീകരിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, റിസർവ്വേഷൻ ബാക്ക് ലോഗ് നികത്തുക, അടിയന്തിരമായി സംവരണ അട്ടിമറിയിൽ നിന്നും അധികൃതർ പിന്മാറുക, സമയാസമയം സർവ്വേകൾ നടത്തി ആവശ്യമായ പരിഹാരങ്ങൾ കാണുക. എന്നിങ്ങനെ അഞ്ച് നിർദ്ദേശങ്ങൾ ടേബിൾ ടോക്ക് വ്യക്തമാക്കി. അബ്ദുൽ ശുക്കൂർ ഹാജി അദ്ധ്യക്ഷനായി. മുസ്തഫ ഫൈസി നിലമ്പൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹസനി വിഷയാവതരണം നടത്തി. ആസിഫ് വാഫി, അബ്ദുൽ അസീസ് ഹാജി, അഷ്റഫ് ഹാജി, മോയിൻ മുസ്‌ലിയാർ, കുഞ്ഞാലൻ മുസ്‌ലിയാർ, മൊയ്തൂട്ടി ഫൈസി, അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹിമാൻ മുസ്‌ലിയാർ, അഷ്റഫ് മൗലവി, മുസ്തഫ മൗലവി, സാജിദ് വാഫി, റഫീഖ് യമാനി, സി.പി അഷ്റഫ് ഫൈസി സംബന്ധിച്ചു. സുഹൈൽ സ്വാലിഹി സ്വാഗതവും ശുഹൈബ് വാഫി നന്ദിയും പറഞ്ഞു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.