ബത്തേരി : ഏറെക്കാലമായി മഴപെയ്താൽ നിറഞ്ഞു കവിയുന്ന ഗാന്ധി ജംഗ്ഷനും പരിസരത്തെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നഗരസഭയുടെ 27 ലക്ഷവും പിഡബ്ല്യുഡിയുടെ 50 ലക്ഷം രൂപയും വകയിരുത്തി ഗാന്ധി ജംഗ്ഷനിൽ നിർമ്മിച്ച കൽവർട്ടും നവീകരിച്ച ഡ്രൈനേജും തുറന്നു കൊടുത്തു.ഗാന്ധി ജംഗ്ഷനിലെ വെള്ളക്കെട്ട് ഇതുമൂലം നിയന്ത്രിക്കാൻ സാധിക്കും.നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം നിയന്ത്രണത്തിൽ ആയിരുന്ന റഹീം മെമ്മോറിയൽ റോഡ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ടി കെ രമേശ് റോഡ് തുറന്നു നൽകി .
ശക്തമായ മഴ പെയ്യുമ്പോൾ കടകളിൽ വെള്ളം കയറുന്നത് മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് പ്രദേശത്തെ വ്യാപാരികൾ നേരിട്ടിരുന്നത് കൽവർറ്റിന്റെയും ഡ്രൈനേജിന്റെയും പണി പൂർത്തികരിച്ചതോടെ ഈ വെള്ളക്കെട്ട് പൂർണമായും നിയന്ത്രിക്കാനാവും.
ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , ലിഷ ടീച്ചർ , കൗൺസിലർ സി കെ ആരിഫ് , , രാഷ്ട്രീയ പ്രതിനിധികളായ പി ആർ ജയപ്രകാശ് , സതീഷ് പൂതിക്കാട് , ഷബീർ അഹമ്മദ്, ലിലിൽ, വ്യാപാരി പ്രതിനിധികളായ പി വൈ മത്തായി, ശശികുമാർ , നഗരസഭ കൗൺസിലർമാർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ് തുടങ്ങിയവർ സംസാരിച്ചു

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം