രൂപതാ സമിതി നേതൃത്വ സംഗമവും ഇലക്ഷനും നടന്നു.

പനമരം : കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി നേതൃത്വ സംഗമവും രൂപത സമിതി ഇലക്ഷനും നടന്നു.മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.മുൻ രൂപത പ്രസിഡന്റ് കെ.പി സാജു അധ്യക്ഷനായിരുന്നു.

ഗ്ലോബൽ സമിതി ഡയറക്ടർ റവ. ഫാ.ഫിലിപ്പ് കവിയിൽ
സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ബോധത്തെക്കുറിച്ച് സംസാരിച്ചു. രൂപത സമിതിയുടെ പ്രസിഡണ്ടായി ജോൺസൺ തൊഴുതുങ്കൽ ,രൂപത ജനറൽ സെക്രട്ടറിയായി സെബാസ്റ്റ്യൻ പുരയ്ക്കൽ, രൂപത ട്രഷററായി സജി ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. നേതൃത്വ സംഗമത്തിന് രൂപതാ ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട്മാരായി അഡ്വ.ഗ്ലാഡിസ് ചെറിയാൻ, അന്നക്കുട്ടി ,.തോമസ് പഴുക്കാല , സജി പുലിക്കോട്ടിൽ റെനിൽ കഴുതാടിയിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് മെമ്പർമാരായി ജോർജ് കൊച്ചുകുളത്തിങ്കൽ , .ജിൽസ്, റോബി സാർ, .ജിജോ മംഗലത്ത്, ബെന്നി അരിഞ്ചർമല , സി പി ജോയ് , ബെന്നി വെട്ടിക്കൽ, മസീന തോട്ടത്തിൽ, .തോമസ് പട്ടമന , .അനീഷ് ചെറുകാട് എന്നിവരും മീഡിയ കോഡിനേറ്ററായി ഷാജി പോൾ കൽപ്പറ്റ എന്നിവരെയും തിരഞ്ഞെടുത്തു

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.