കൽപ്പറ്റ:നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ വിജയികളായ 43 ഓളം കായിക താരങ്ങളെ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ആദരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം പത്മകുമാർ കായിക താരങ്ങളെ ആദരിച്ചു. നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ദീപ്തി സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ കെ.പി വിജയ്, എ.ഡി ജോൺ, എൻ.സി സാജിദ്,നെറ്റ് ബോൾ ഭാരവാഹികളായ ശോഭ.കെ, ഷീജ എൻ.പി എന്നിവർ സംസാരിച്ചു

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







