മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടക്കല്‍ ഗുഹ മുതല്‍ ആണ്ടിക്കവല വരെ ക്ലീന്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ഡ്രൈവ് നടത്തി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എടക്കല്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള എന്‍.സി.സി ബറ്റാലിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലീന്‍ ഡ്രൈവ് നടന്നത്. എടക്കല്‍ ഡി.എം.സി മാനേജര്‍ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബിജു ഇടയനാല്‍, ലഫ്റ്റനന്റുമാരായ കാമിലോ ജോസഫ്, ജയകൃഷ്ണന്‍, എന്‍.സി.സി ഓഫീസര്‍മാരായ സജികുമാര്‍, ശ്രീജ, ഹവില്‍ദാര്‍മാരായ റൂബന്‍, ഷിബു, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഇ.വി.ഉത്തമന്‍, ലൂക്കാ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. നാഷ്‌ജോസ്, കെ.ഷെഫീഖ്, സജി സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്