കാട്ടിമൂല- കോമ്പാറ ഏഴുപോയ്ത്തിൽ കുടുംബ സംഗമവും പ്രായമുള്ള അംഗങ്ങളെ ആദരിക്കലും 2024 മെയ് 26 ന് കോമ്പാറ സിന്ധു സദനത്തിൽ നടത്തി.
പരിപാടി മാനന്തവാടി നഗരസഭ മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രായമായ കുടുംബാംഗങ്ങളായ നാരായണി അമ്മ, മീനാക്ഷി അമ്മ, അംബുജാക്ഷി അമ്മ, കമലാക്ഷി അമ്മ എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. കോമ്പാറ ഫഹദ് ഫാസിൽ എന്നറിയപ്പെടുന്ന ശ്രീ ബിജേഷിനെ (അമൃത ചാനൽ കോമടി മാസ്റ്റേഴ്സ് ഫെയിം ) മൊമൻ്റൊ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. ശേഷം വിവിധ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര് 21) രാവിലെ ഒന്പത് മുതല് വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







