ചെമ്പ്രയിൽ റോഡിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. എസ്റ്റേറ്റ് തൊഴിലാളികളാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധനായ അഹമ്മദ് ബഷീർ എത്തിയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഒരു മണിക്കൂറിനകം തന്നെ ഉൾവനത്തിൽ വിട്ടയച്ചു. പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. റോഡരികിൽ കിടന്ന പാമ്പ് റോഡിലേക്ക് ഇഴഞ്ഞ് വന്നതോടെ നെറ്റ് ഉപയോഗിച്ച് പിടികൂടുകയായിരുന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം