തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം.

കേരളതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല).
ഹൈസ്‌കൂള്‍, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/ എന്‍ജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്സ്/ ഫാംഡി/ ബി.എസ്.സി നഴ്സിംങ്/ പ്രൊഫഷണല്‍ പി.ജി.കോഴ്സുകള്‍/ പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്സിംഗ്/ പാരാമെഡിക്കല്‍ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എന്‍ജിനിയറിങ്(ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുര്‍വേദം/ എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സി.എ ഇന്റര്‍മീഡിയേറ്റ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ അതു പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമര്‍പ്പിക്കണം.
ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അംശദായം ഒടുക്കുന്ന പത്രസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കുട്ടികൾക്കും ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്.
www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ

കണ്ടന്റ് റൈറ്റിങ് കോഴ്സ് പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കണ്ടന്റ് റൈറ്റിങ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 5085 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669, 7306159442 Facebook Twitter WhatsApp

ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ടീമിനുള്ള സെലക്ഷൻ 15ന്

ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ സെലക്ഷൻ നവംബർ 15ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വയനാട്ടിൽ വോട്ടെടുപ്പ് ഡിസംബർ 11-ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വയനാട് ജില്ല ഉൾപ്പെടുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് നടക്കും. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.