ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ആന്‍ഡ് പിഎന്‍ഡിടി നിയമ പ്രകാരം ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളില്‍ കൃത്യമായി പരിശോധന നടത്തും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന പിസി ആന്‍ഡ് പിഎന്‍ഡിടി ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയ നിയമം സംബന്ധിച്ച് അവബോധന ക്ലാസുകള്‍ സംഘടിപ്പിക്കാനും പൊതു ഇടങ്ങള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പിസി ആന്‍ഡ് പിഎന്‍ഡിടി നിയമ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി ഇഖ്റ ആശുപത്രിയുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാന്‍ യോഗം തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി വിനായക, മാനന്തവാടി ജ്യോതി ആശുപത്രിയിലെ അള്‍ട്രാ സൗണ്ട സ്‌കാനിങ് ഉപകരണം പുതുക്കുന്നതിനും കമ്മിറ്റിയില്‍ അംഗീകാരം നല്‍കി. ജില്ലാ കളക്ടറുടെ ചെയര്‍പേഴ്‌സണായുള്ള ജില്ലാ ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായാണ് സ്‌കാനിങ് സെന്ററുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്കോ സ്ഥലത്തേക്കോ മാറ്റിയാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. അംഗീകൃത രജിസ്ട്രേഷനുള്ള ഡോക്ടറുടെ സേവനം മാത്രമേ സ്‌കാനിങിന് നിയോഗിക്കാവൂ. സ്‌കാന്‍ ചെയ്യാനെത്തുന്നവര്‍ക്ക് പിസി ആന്‍ഡ് പിഎന്‍ഡിടി നിയമ പ്രകാരമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഉറപ്പാക്കണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍, നിറങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ്, ജില്ലാ ഗവ പ്ലീഡര്‍ അഡ്വ എം. കെ ജയപ്രമോദ്, ഗവ മെഡിക്കൽ കോളേജ് ശിശു രോഗ വിദഗ്ധ ഡോ. ട്രിനിറ്റ്, കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.റ്റി. പി അനില്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ എന്നിവര്‍ പങ്കെടുത്തു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്