ജില്ലയില്‍ നിന്നും അതിർത്തി ജില്ലകളായ കര്‍ണാടക-കുടക് എന്നിവടങ്ങളിലെ കൃഷിയിടങ്ങളിൽ ജോലിക്കായി പോകുന്ന ആദിവാസി വിഭാഗത്തിലെ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കുടക് ജില്ലാ ഭരണകൂടവുമായി ജൂണ്‍ മാസത്തിൽ സംയുക്ത യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആളുകളെ ജോലിക്ക് കൊണ്ടുപോകുന്ന ഏജന്‍സികൾ, വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവർക്ക് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്