പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം
നടത്തിയ മധ്യവയസ്ക്‌കൻ അറസ്റ്റിൽ. കുന്നമംഗലംവയൽ,
കർപ്പൂർക്കാട്, തട്ടിൽവീട്ടിൽ വിൽ സൺ എന്ന വിൻസന്റ് (52)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്‌തത്. 30.05.2024 നാണ്ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതി
ക്രമം നടത്തിയത്. സബ് ഇൻസ്പെക്ടർ എം.പി ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. വി ബിഗേഷ്, പ്രശാന്ത്കുമാർ, അരവിന്ദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരു
ന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്