മരണാനന്തരച്ചടങ്ങിനിടെ ശ്വാസമെടുത്ത് സ്ത്രീ, ജീവനക്കാരന്‍റെ കണ്ണില്‍ പെട്ടു, ജീവിതത്തിലേക്ക് തിരികെ

ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ച 74 -കാരിയായ സ്ത്രീക്ക് മരണാനന്തര ചടങ്ങുകൾക്കിടയിൽ ജീവനുണ്ടെന്ന് കണ്ടെത്തി. ചടങ്ങുകൾ നടക്കുന്നതിനിടയിൽ ഇവർ ശ്വാസം എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഫ്യൂണറൽ ഫോമിലെ ജീവനക്കാരൻ വളരെ വേഗത്തിൽ സിപിആർ കൊടുക്കുകയും ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു.

സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂർ മുൻപാണ് ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ഇവരുടെ മരണം സ്ഥിരീകരിച്ചത്. നെബ്രാസ്കയിലെ ലാൻകാസ്റ്റർ കൗണ്ടിയിൽ നിന്നാണ് ഈ അത്ഭുതകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. കോൺസ്റ്റൻസ് ഗ്ലാൻ്റ്സ് എന്ന 74 -കാരിയായ സ്ത്രീയാണ് തന്റെ ജീവിതത്തിലേക്ക് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മടങ്ങിവന്നത്.

കഴിഞ്ഞ ഏഴ് ദിവസമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടർമാർ ഇവരുടെ മരണം സ്ഥിരീകരിച്ചത്. എന്നാൽ, ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുൻപായി അത്ഭുതകരമായി ഇവർ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. സംഭവത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ല എന്നാണ് നെബ്രാസ്കയിലെ ലാൻകാസ്റ്റർ കൗണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

മുമ്പും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 -ൽ, മരിച്ചതായി സ്ഥിരീകരിച്ച 66 വയസ്സുള്ള ഒരു സ്ത്രീ ശവസംസ്കാര ചടങ്ങുകൾക്കിടയിൽ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. ചടങ്ങുകൾ നടക്കുന്നതിനിടയിൽ ഇവർ ശ്വാസം വലിക്കുന്നത് കണ്ട് ബന്ധുക്കൾ നടത്തിയ ഇടപെടലാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇവരുടെ മരണം സ്ഥിരീകരിച്ച നഴ്സിംഗ് ഹോമിന് എതിരെ അന്ന് പിഴ ചുമത്തിയിരുന്നു.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!

തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്

ലാബ് അസിസ്റ്റന്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. വിഎച്ച്എസ്എസി, എം എൽ ടിയാണ് യോഗ്യത. ഉദ്യോഗാർഥികൾ രേഖകളുടെ അസലുമായി ഫെബ്രുവരി 25 രാവിലെ 11 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ

റേഷന്‍ കാര്‍ഡ് തരം മാറ്റാം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ

അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13 ലൊക്കേഷനിലേക്കും, പട്ടികവർഗ്ഗ വിഭാഗത്തിലേക്ക്  3 ലൊക്കേഷനിലേക്കുമാണ് നിയമനം

വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ യൂക്കാലി കവല, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ, ഞാറ്റാടി പ്രദേശനങ്ങളിൽ നാളെ (ഫെബ്രുവരി 22) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.