കൽപ്പറ്റ: വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി പറയുവാൻ രാഹുൽ ഗാന്ധി ഈ മാസം ജൂൺ 12ന് വയനാട് പാർലമെന്റ് മണ്ഡലത്തിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്. കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ചെയർപേഴ് സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതല യുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം .പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്