കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.11) പുതുതായി നിരീക്ഷണത്തിലായത് 1033 പേരാണ്. 658 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12274 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 506 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 197 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 150146 സാമ്പിളുകളില്‍ 148629 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139818 നെഗറ്റീവും 8811 പോസിറ്റീവുമാണ്.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







