പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സെന്റ് ജോസഫ്സ് എൽ.പി എസിൻ്റെ ഭാഗമായ കോളിമൂല പഠനകേന്ദ്രത്തിൽ ശിശുദിനം ആഘോഷിച്ചു.ഗായികമാരായ ആൻ നിയ ജോസ് ,കൃപ ജോസ് എന്നിവർ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ പാടി.വിവിധ മത്സരങ്ങളും പായസ വിതരണവും നടത്തി. സിനി ബേസിൽ വി, രാഗിൻ മരിയ ജോസ്, ജയന്തി കെ.ബി ,ആതിര.ബി, റുമൈസ എന്നിവർ പങ്കെടുത്തു.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







