ടിക്കറ്റില്ലാ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

ദിവസേന 25 ലക്ഷം രൂപയോളം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നുണ്ട് എന്ന് വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. ട്രെയിൻ യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെയാണ് റെയിൽവേ കർശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മെയ് മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേയുടെ കർശന പരിശോധനയിൽ 1,80,900 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.

ഈസ്റ്റേൺ റെയിൽവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തെ പിഴ ശേഖരം 7,57,30,000 രൂപയാണ്. ഈസ്റ്റേൺ റെയിൽവേയുടെ നാല് ഡിവിഷനുകളിലെ പിഴ വിവരഹ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൗറ ഡിവിഷനിൽ നിന്നുമാണ് കൂടുതൽ പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. 2,43,90,000 രൂപയാണ് ഹൗറ ഡിവിഷനിൽ നിന്നും മാത്രം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയായി ഈടാക്കിയത്. സീൽദാ ഡിവിഷനിൽ നിന്നും 1,77,00,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.

റെയിൽ യാത്ര ഏറ്റവും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായി തുടരുകയാണെന്ന് ഈസ്റ്റേൺ റെയിൽവേയുടെ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. റോഡിലൂടെ യാത്ര ചെയ്താൽ കുറഞ്ഞത് 6-7 മടങ്ങ് കൂടുതൽ പണം നൽകേണ്ടിവരുമെന്ന കാര്യം യാത്രക്കാരോട് ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണെും അദ്ദേഹം പറഞ്ഞു. ഹൗറയ്ക്കും ശ്രീരാംപൂരിനുമിടയിലുള്ള 20 കിലോമീറ്റർ യാത്രയുടെ കാര്യം ഇതിന് ഉദാഹരണമായി മിത്ര വിശദീകരിച്ചു. ഈ റൂട്ടിൽ സബർബൻ ട്രെയിൻ നിരക്ക് വെറും അഞ്ച് രൂപയാണെന്നും യാത്രാ സമയം കഷ്‍ടിച്ച് 30 മിനിറ്റാണെന്നും ബസ് യാത്രയ്ക്ക് ഏകദേശം 40 രൂപയും ഒരു മണിക്കൂറിലധികം സമയമെടുക്കുമെന്നും അദ്ദേഹം പറയുന്നു.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ

ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു

ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ്

ജില്ലയിലെങ്ങും കനത്ത മഴ

കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള വാഴമ്പാടി, മാങ്കാണി ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ നാളെ (24/11/2025) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.