ഗർഭിണിയായ ഭാര്യയെ സന്ദർശിക്കാൻ ഭാര്യ വീട്ടിൽ എത്തി; യുവാവിനെ അയൽവാസി കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി; പിന്നിൽ വാക്ക് തർക്കം: ഇടുക്കിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ

കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസിയായ മധ്യവയസ്‌കന്‍ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠത്തിന് അടുത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യ ലബിയയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു.

ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സംഭവം അറിഞ്ഞെത്തിയ പോലീസിനെയും പ്രതി ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്‌ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

ഗതാഗത നിയന്ത്രണം

കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതാദ്യം; റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയവുമായി വൈത്തിരി താലൂക്ക് ആശുപത്രി

അതീവ സങ്കീര്‍ണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വൈത്തിരി താലൂക്ക് ആശുപത്രി. വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളുമുണ്ടായതിനെ

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്‌, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എ.കെ.ജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു.

കൽപ്പറ്റ: കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.

ധനശ്രീ സ്വാശ്രയ സംഘം വാർഷികവും,കുടുംബസംഗമവും നടത്തി.

ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.