ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കെനിയ

രാജ്യത്തിലെ ജനങ്ങൾക്ക് ശല്ല്യമായി മാറിയ ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കാനാണത്രെ കെനിയയുടെ ലക്ഷ്യം. ആയിരമോ പതിനായിരമോ അല്ല പത്തുലക്ഷത്തോളം കാക്കകളെയാണ് കൊന്നൊടുക്കേണ്ടി വരിക.

ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകൾ രാജ്യത്തെ കർഷകർക്കും മറ്റ് പ്രാദേശികമായി കാണുന്ന പക്ഷികൾക്കും എല്ലാം ഭീഷണിയാണ് എന്ന് കണ്ടതിനെ തുടർന്നാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിഭാഗം പറയുന്നത്, ഇവ രാജ്യത്തെ മറ്റ് പ്രാദേശിക പക്ഷികൾക്ക് വലിയ ഭീഷണിയാണ് എന്നാണ്. കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ല എന്നാണ് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നത്. അതിനാൽ, കടുത്ത നടപടികളെടുക്കുകയാണ് വഴി എന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

ഈ കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാൽ, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാർ​ഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

1940 -കളിലാണ് ഹൗസ് ക്രോസ് വിഭാ​ഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്. ആക്രമകാരികളായ പക്ഷികളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കുന്നത് ഇതാദ്യമായിട്ടല്ല. 20 വർഷങ്ങൾക്ക് മുമ്പും ഇതുപോലെ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ ഉള്‍പ്പെടെ വരുന്ന മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!

വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകർ. 3.5 ബില്യണിലധികം സജീവ വാട്‍സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോർത്താൻ കഴിഞ്ഞതായി സുരക്ഷാ ഗവേഷകർ പറയുന്നു. ഇതിൽ ഇന്ത്യയിലെ 75

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട 8/4 ടൗൺ പ്രദേശത്ത് നാളെ (നവംബർ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

അദാലത്ത് മാറ്റിവെച്ചു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 27 ന് നടത്താനിരുന്ന വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.