ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലിക പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിക്കുമെന്നും അവ തിരുത്തുമെന്നും എൻ.സി.പി-എസ് ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് വനം വന്യജീവകുപ്പ് മന്ത്രിയും എൻസിപിഎസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുംമായ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തീർത്തും ജനക്ഷേമകരമായ പരിപാടികളുമായി സർക്കാരും എൽ.ഡി.എഫും മുന്നോട്ടു പോകുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റ സുബിൻസ് റെസിഡൻസിയിൽ ചേർന്ന
യോഗത്തിൽ എൻ.സി.പി.എസ്. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷനായിരുന്നു. . സംസ്ഥാന നേതാക്കളായ കെ ആർ രാജൻ, പി വി അജ്മൽ, സി എം ശിവരാമൻ, ഓ രാജൻ മാസ്റ്റർ, പ്രേംമാനന്ദൻ കെ ബി എന്നിവരും ജില്ലാ ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, സലീം കടവൻ, അനൂപ് ജോജോ, സാബു എ, പി, നൂറുദ്ദീൻ ടിപി, എം കെ ബാലൻ, മല്ലിക ആർ, കെസി സ്റ്റീഫൻ, ഷിംജിത്ത് പീറ്റർ, ഷൈജു വി കൃഷ്ണ, മമ്മൂട്ടി എളങ്ങോളി തുടങ്ങിയവരും പ്രസംഗിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി