കെഎസ്‌ആർടിസി ഫീസ്‌ നിശ്ചയിച്ചു ; ടൂവീലറിന്‌ 3500, ഹെവി ലൈസൻസിന്‌ 9000 സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 20 മുതൽ 40 ശതമാനംവരെ ഫീസ്‌ കുറവ്‌ ആദ്യഘട്ടത്തിൽ തുടങ്ങുന്നത്‌ 6 ഡ്രൈവിങ്‌ സ്‌കൂൾ

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനും ഫീസ്‌ നിശ്‌ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്‌. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഹെവി ലൈസൻസ്‌ എടുക്കാൻ 9000 രൂപയാണ്‌ ഫീസ്‌. ലൈറ്റ്‌ മോട്ടോർ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലർ ലൈസൻസിന്‌ 3500 രൂപയാണ്‌ ഫീസ്‌.
ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്‌. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക്‌ രണ്ടിനുംകൂടി 11,000 രൂപ മതി.

മികച്ച ഡ്രൈവിങ്‌ പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെഎസ്‌ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്‌തമാക്കിയശേഷമാകും ടെസ്റ്റിന്‌ വിടുക.

സ്വകാര്യസ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ്‌ ഈടാക്കുന്നത്‌. പല ജില്ലകളിലും ഹെവി ലൈസൻസ്‌ എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽഎംവിക്ക്‌ 11,000–-15,000 രൂപയും ടുവീലറിന്‌ 6000–- 8000 രൂപയും ഈടാക്കുന്നുണ്ട്‌.

സൈക്കോളജിസ്റ്റ്- കെയര്‍ടേക്കര്‍ നിയമനം

കണിയാമ്പറ്റ എന്‍ട്രി ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള

ഡോണാൾഡ് ട്രംപിന് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ പ്രധാനമന്ത്രി മോദി; ലോകനേതാക്കളിൽ ഒന്നാമൻ; പത്ത് കോടിയിലേറെ ഫോളോവേഴ്‌സുമായി ഇൻസ്റ്റയിൽ മുന്നിൽ

ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന

മറക്കാനാവാത്ത മലയാള സിനിമ ഏതെന്ന് മോഹൻലാലിനോട് പറഞ്ഞ് പിണറായി; ‘ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു’

ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത

സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ്

മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.