ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍‌ച്ചിന് പുതിയ അദ്ധ്യക്ഷൻ; ഡോ.കെ.പി യോഹന്നാന്റെ പിൻഗാമിയായി ഡോ:സാമുവല്‍ മോര്‍‌ തിയോഫിലസ് എപ്പിസ്കോപ്പയെ തെരെഞ്ഞെടുത്തു.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർ‌ച്ചിന് പുതിയ അദ്ധ്യക്ഷൻ. ഡോ. സാമുവല്‍ മോർ‌ തിയോഫിലസ് എപ്പിസ്കോപ്പ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 22-ന് സ്ഥാനാരോഹണം നടക്കും.സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. ചെന്നൈ ഭദ്രാസനാധിപനായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ.സാമുവേല്‍ മോർ‌ തിയോഫിലോസ്.

സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ (റവ.ഡോ.കെ.പി യോഹന്നാൻ) വിയോഗത്തെ തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.

അമേരിക്കയിലെ ഡാളസ് സിറ്റിയില്‍ പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന് വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മെത്രാപ്പോലീത്ത മരണത്തിന് കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.

മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

ദിനേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പോലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.

ഐഎംഡിബി പട്ടികയിൽ തിളങ്ങി മലയാളികൾ; ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്ത്‌ പൃഥ്വിരാജ്, ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ തിളങ്ങി കല്യാണി

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2025, ഇപ്പോഴിതാ 2025 അവസാനിക്കാൻ കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് മലയാള സിനിമ. ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

ഗതാഗത നിയന്ത്രണം

ബീനാച്ചി – പനമരം റോഡിലെ നടവയൽ മുതൽ പുഞ്ചവയൽ വരെയുള്ള പ്രദേശത്ത് രണ്ടാംഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നടവയൽ അങ്ങാടി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഡിസംബർ എട്ട് വരെ വാഹന ഗതാഗതം പൂർണമായി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.