പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ചല്‍ക്കാരകുന്ന് സബ് സെന്റര്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.എച്ച്.എന്‍ ക്വാട്ടേഴ്‌സ് പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27ന് രാവിലെ 11 നകം മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, പടിഞ്ഞാറത്തറ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-9048454464

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.







