കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വികസന പ്രവർത്തനങ്ങളിൽ യുഡിഎഫ് ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐഎം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.ബ്രാഞ്ച് സെക്രട്ടറി സഖാവ് സാമ്പശിവൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു.വാർഡിലെ ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച എംഎൽഎയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഇലക്ഷൻ കഴിഞ്ഞു മൂന്നര വർഷക്കാലമായിട്ടും വാർഡിലെ വികസനത്തിനായി നാളിതുവരെ ഒരു രൂപ വകയിരുത്തിയിട്ടില്ലന്നും എം എൽ എ പാടത്തുകുനി റോഡിനു അനുവദിച്ച ഫണ്ട് പോലും തന്നില്ലെന്നും വാർഡിലേക്ക് ഒരു ലോ മാസ് ലൈറ്റ് പോലും അനുവദിച്ചില്ലെന്നും പള്ളിമുക്ക് ഹോമിയോ റോഡിനും വില്ലേജ് ഹോമിയോ റോഡിനും ജില്ലാ പഞ്ചായത്ത് മെമ്പർ ഫണ്ട് അനുവദിച്ചില്ല എന്നും ഇത്തരം നിഷേധാത്മക നിലപാട് തുടർന്നാൽ വരും ദിവസങ്ങളിൽ വാർഡിലെ ജനങ്ങളെ അണിനിരത്തികൊണ്ട് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജംഷീർ,പി സി ഉമ്മർ,ഷഫ്നാദ്, സോമശേഖരൻ, കരുണാകരൻ, ഗഫൂർ ഊത്തലക്കൽ, ഷമീർ കെ കെ, നാസി എം പി, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







