എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ അസിസ്റ്റന്റ് മാനേജര്‍-ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 25 മുതല്‍ 35 വയസ്സുള്ള പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജര്‍ -ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ബിരുദം, ട്രൈബല്‍ ഡെവലപ്മെന്റ് അല്ലെങ്കില്‍ സോഷ്യല്‍വര്‍ക്ക്സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത, എം.എസ്.ഡബ്ല്യൂക്കാര്‍ക്ക് മുന്‍ഗണന. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിലേക്ക് പ്ലസ്ടു ജയിക്കണം. ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകിട്ട് നാലിനകം സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ്, എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്റിറിനറി യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 9778783522

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







