പനമരം കെഎസ്ഇബി പരിധിയില്‍ ക്രെസെന്റ് സ്കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ജൂണ്‍ 19) രാവിലെ 8:30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും പരക്കുനി, മഞ്ചേരി പരക്കുനി, മാതംകോഡ്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് 6 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലേക്ക്







