കാണ്‍പൂരിലെ ഏഴ് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ കരളും മറ്റ് അവയവങ്ങളും അറുത്ത് മാറ്റിയ നിലയില്‍

ഉത്തർപ്രദേശിലെ കാൺപൂരിൽ എഴുവയസുകാരിയെ കൊന്ന് അവയവങ്ങൾ പുറത്ത് എടുത്തു. ദീപാവലി ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് കിട്ടിയത്.

ശരീരത്തിൽ നിന്ന് കരൾ, ശ്വാസകോശം എന്നിവ അറുത്ത് മാറ്റിയ നിലയിലാണ്. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ് ​ഗാട്ടംപൂരിലാണ് സംഭവം നടന്നത്. ദീപാവലി ഒരുക്കങ്ങൾക്കിടെ ​ഗ്രാമത്തിലെ കര്‍ഷകനായ കരൺ സങ്‍വാറിന്‍റെ മകളെ ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ​ഗ്രാമവാസികളാണ് വഴിയരികിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പെൺകുട്ടിയുടെ ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾ കുട്ടിയുടെ അയൽവാസികളായ രണ്ട് പുരുഷന്മാർക്ക് 1,000 രൂപ നൽകിയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മദ്യപിച്ചിരുന്ന ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കരള്‍ അറുത്ത് മാറ്റി മന്ത്രവാദത്തിനായി ദമ്പതികള്‍ക്ക് നല്‍കി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അങ്കുര്‍‍, ബീരാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്കുറിന്‍റെ അമ്മാവനായ പരശുരാം എന്നയാൾ കുറച്ച് പണം നൽകിയെന്ന് അവർ പറഞ്ഞുതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. 1999ല്‍ വിവാഹിതനായ പരശുറാമിന് മക്കളില്ല.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗ കോടതിയിൽ കേസ് പരിഗണിക്കുമെന്നും അതിനാൽ പ്രതികൾക്ക് എത്രയും വേഗം ശിക്ഷ ലഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.