കോവിഡ് വാക്സിന്‍ വാങ്ങാന്‍ മത്സരിച്ച് രാജ്യങ്ങള്‍; വാക്സിന്‍ വാങ്ങാന്‍ ധാരണയിലെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.

കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ മത്സരിച്ച്‌ രാജ്യങ്ങള്‍. വാക്‌സിന്‍ വാങ്ങാന്‍ ധാരണയിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. മൂന്നു കമ്ബനികളില്‍ നിന്നായി 160 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തി. പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്‌സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം. 150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു സംവിധാനം നേരിടുന്ന വെല്ലുവിളി. കോവിഡ് വാക്‌സിന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് കമ്ബനിയായ നോവാവാക്‌സിന്റെ വാക്‌സീന്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്.ഇതിനു പുറമേ കോവാക്‌സിനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്ബനികളുമായി ധാരണയിലെത്തിയെന്നാണ് വിവരം. 320 കോടി ഡോസിനുള്ള നിരക്കു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 100 കോടി ഡോസ് വാങ്ങാനാണ് യുഎസ് കരാറിലെത്തിയത്.

150 കോടി ഡോസ് കൂടി വാങ്ങാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ 150 കോടി ഡോസ് ഉറപ്പാക്കി. കാനഡയും ഓസ്‌ട്രേലിയയും അടക്കം രാജ്യങ്ങള്‍ ജനസംഖ്യയുടെ അനേകം ഇരട്ടിപ്പേര്‍ക്ക് നല്‍കാനുള്ള വാക്‌സീനാണ് വാങ്ങിക്കൂട്ടുന്നത്. മിക്ക വാക്‌സീനുകളും രണ്ടു ഡോസ് വേണമെന്നിരിക്കെ ഇന്ത്യയില്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ സമയമെടുക്കും. ‘കോവാക്‌സ്’ പദ്ധതി പ്രതീക്ഷിച്ച ഫലം നല്‍കാതെ വന്നാല്‍ പ്രതിസന്ധി 2024 വരെയെങ്കിലും നീണ്ടേക്കാം. എന്നാല്‍ പിന്നാക്ക രാജ്യങ്ങളില്‍ എങ്ങനെ വാക്‌സിന്‍ ലഭ്യമാക്കുമെന്നതാണ് ആശങ്ക. മുമ്ബ് വന്ന പല മഹാമാരികളിലും പിന്നാക്ക രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായത് സമാനമായ ദാരിദ്ര്യമാണ്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.