ബത്തേരി : അസംപ്ഷൻ ഹൈസ്കൂളിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളുടെ സംഗമം “അതുല്യം 2024” എന്ന പേരിൽ നടത്തി. SSLC,NMMS, രാജ്യപുരസ്കാർ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറ്റൻപതോളം വിദ്യാർത്ഥികളുടെ സംഗമമാണ് നടന്നത്. സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ബിജു ഇടയനാൽ അധ്യഷനായിരുന്നു. വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് മുഖ്യ പ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ ബിനു തോമസ്, സ്റ്റാൻലി ജേക്കബ്ബ്, ഷാജൻ സെബാസ്റ്റ്യൻ, ഷാജു .എം.എസ്, ആഷ്ലിൻ ഡോമിനിക്, ആൻമരിയ ബിജു സംസാരിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്