പട്ടികവര്‍ഗ്ഗവിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളില്‍ സീനിയര്‍ അഡ്വക്കറ്റ്സ്/ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ്സ്, അഡ്വക്കറ്റ് ജനറല്‍ ഓഫീസിന് കീഴില്‍ പ്രക്ട്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍-04936 04971-230-3229

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ