വരയാൽ :വരയാൽ എസ് എൻ എം എൽ പി സ്കൂൾ വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ ടാഗോർ ഗ്രന്ഥാലയവും വായനശാലയും സന്ദർശിച്ചു. വായനശാല സന്ദർശിച്ച വിദ്യാർത്ഥികൾക്ക് മധുരം കൊടുത്തുകൊണ്ട് ലൈബ്രറിയൻ സബിത സുനിൽകുമാർ സ്വീകരിച്ചു. വിദ്യാർത്ഥികൾക് മെമ്പർഷിപ്പ് വിതരണം നടത്തി. എല്ലാവർക്കും പുസ്തകം വിതരണം ചെയ്തു . ലൈബ്രെറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ലൈബ്രറിയൻ മറുപടി പറഞ്ഞു. വിദ്യാർത്ഥികൾ ലൈബ്രറിയന് ഉപഹാരം നൽകി.
ടാഗോർ ഗ്രന്ഥാലയം വിന്നേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പരിസ്ഥിതി പ്രവർത്തനത്തിന് ഭാഗമായി മികച്ച 10 വായനക്കാർക്ക് സമ്മാന വിതരണം നടത്തി. വരയാൽ ഫോറസ്റ്റ് സ്റ്റേഷനുമായി സഹകരിച്ചുകൊണ്ട് മികച്ച വായനക്കാർക്ക് നല്ല ഫലവൃക്ഷ തൈകളാണ് പരിപാടിയിൽ സമ്മാനമായി നൽകിയത്. പരിപാടിക്ക് ജിബിൻ മാസ്റ്റർ, മനോജ് എം , ത്രേസ്യാമ്മ ടീച്ചർ, ആൻലിയ എന്നിവർ നേതൃത്വം നൽകി.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.