രക്ഷകർതൃസംഗമവും അനുമോദനവും സംഘടിപ്പിച്ചു.

തേറ്റമല:പുതിയപാടി
ഹിദായത്തുദ്ദീൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
രക്ഷകർതൃസംഗമവും പൊതുപരീക്ഷ വിജയികൾക്കുള്ള
അനുമോദന ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
റഷീദ് ഹസനി അധ്യക്ഷത വഹിച്ചു.ശരീഫ് മംഗലത്ത്,
അൻവർ കെ, നാസർ കെ, മൊയ്‌തീൻ കെ, ഖാലിദ് എം,അബ്ദുള്ള സഅദി, മൊയ്തുട്ടി മുസ്ലിയാർ, ഇബ്രാഹിം സഖാഫി, സൈനുദ്ധീൻ തടത്തിൽ, സൻഫീർ എഫ്, ജലീൽ ടി തുടങ്ങിയവർ സംസാരിച്ചു.

ജീവസന്ധാരണത്തിനു വഴികാട്ടുന്നതുമാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം, വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ മെച്ചപ്പെടണം; ഉന്നതമാവണം, സംസ്കാരത്തിന്‍റെ വേരുകള്‍ ബലപ്പെടുത്താന്‍ ഉതകുന്നതുമാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.
തടസ്സങ്ങളില്ലാത്ത, ആശങ്കകളില്ലാത്ത, ധാർമിക ജീവിതത്തിലേക്ക് വിദ്യാർത്ഥിയെ കൈപിടിച്ചുയര്‍ത്തണം. സ്വതന്ത്രമായ ചുറ്റുപാടില്‍ മറ്റുള്ളവരെ സമന്മാരായി കാണാനും ബഹുമാനിക്കാനും വഴികാട്ടുന്ന സാംസ്‌കാരിക ബോധത്തെ കരുത്തുറ്റതാക്കുന്ന പ്രക്രിയയാവണം വിദ്യാഭ്യാസമെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.