മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ്
ഇൻസ്പെക്ടർ ജി.എം മനോജ്‌കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ ചെന്നൈ-കോഴിക്കോട് ഭാരതി ബസിലെ യാത്രക്കാര നിൽ നിന്നും എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടി.തൃശൂർ മുകുന്ദ പുരം താഴെക്കാട് കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസൻ (26) എന്നയാളിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ മൈസൂരിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് ചില്ലറ വിൽ പ്പനക്കായി കൊണ്ടു പോവുകയായിരുന്നു. വിപണിയിൽ ലക്ഷങ്ങളോ ളം വിലമതിക്കുന്നതാണ് ഈ കഞ്ചാവ്. എക്സൈസ് പ്രിവന്റീവ് ഓഫീസർ മാരായ അബ്ദുൽ സലീം.വി, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീ സർമാരായ സജിത്ത് പി.സി, സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ പി.പി, സിനി പി.എം എന്നിവർ പരിശേധനയിൽ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ