വനം വകുപ്പിന്റെ മുതലാളിത്ത മനോഭാവം അവസാനിപ്പിക്കുക, തുടരെ തുടരേയുണ്ടാകുന്ന വന്യമൃഗ ശല്യം അവസാനിപ്പിക്കുക, കുറേ ദിവസങ്ങളായി കേണിച്ചിറയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തുന്ന നരഭോജി കടുവയെ പിടികൂടുക എന്നാവശ്യപ്പെട്ട് കെ സി വൈ എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ കേണിച്ചിറ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
കെ.സി.വൈ.എം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ, ജോ.സെക്രട്ടറി അബിൻ തറിമാക്കൽ,രൂപത സെക്രട്ടറി ടിജിൻ ജോസഫ്, അഖിൽ മുരിങ്ങമറ്റം,ജോയൽ ബേബി എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധറാലി കേണിച്ചിറ ഇടവക വികാരി റവ.ഫാ.ജോഷി പുൽപ്പായൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കേണിച്ചിറ ഇൻഫെന്റ് ജീസസ് കോൺവന്റ് സിസ്റ്റേഴ്സ് പങ്കാളികളായി.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp