ജില്ലയില്‍ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഡയറക്ട്, ബൈ ട്രാന്‍ഫര്‍, എന്‍.സി.എ) (കാറ്റഗറി നമ്പര്‍ 27/2022, 29/2022 …..) തസ്തികകളുടെ തെരെഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂണ്‍ 26, 27, 28, ജൂലൈ 1 തിയ്യതികളില്‍ രാവിലെ 5.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് (അഡ്മിഷന്‍ ടിക്കറ്റ്) അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ എല്ലാ അവശ്യരേഖകളും അപ് ലോഡ് ചെയ്യണം. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസിസ്റ്റന്റ് സര്‍ജന്‍/ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ മെഡക്കല്‍ ഓഫീസറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജ് ഗ്രൗണ്ടില്‍ ഹാജരാകണം. പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേ ദിവസം തന്നെ കല്‍പ്പറ്റയിലുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യഥാസമയം ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍