കൈത്താങ്ങിന്റെ കരുതല്‍;ഇവര്‍ക്കിനി ശുഭയാത്ര

ആദ്യം അമ്പരപ്പ്. പിന്നീട് പതിയെ പതിയെ പാതയിലേക്ക്…കളക്ടറേറ്റ് അങ്കണത്തിലെ ശുഭയാത്ര ഉദ്ഘാടന വേദിയില്‍ സമ്മാനമായി കിട്ടിയ പുതിയ യന്ത്രക്കസേരയില്‍ അവരുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ വേലിയേറ്റമായിരുന്നു. സ്വതന്ത്രമായി ഒരടി പോലും മുന്നോട്ട് നടക്കാന്‍ കഴിയാത്ത ബാല്യ കൗമാരങ്ങള്‍. ഇവരുടെ സ്വപ്നങ്ങള്‍ക്കെല്ലാം നിറം പകരുകയാണ് ശുഭയാത്ര യന്ത്രക്കസേരകള്‍. ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ 14 കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ്- ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീല്‍ചെയര്‍) നല്‍കിയത്. ഏഴാം തരം മുതല്‍ എഞ്ചിനിയറിങ് വരെ പഠിക്കുന്ന ചലന പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സമൂഹവും ഒപ്പമുണ്ടെന്നതിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു ശുഭയാത്ര പദ്ധതി. ഒന്നിന് 1.20 ലക്ഷം രൂപ ചെലവ് വരുന്ന മോട്ടോറൈസ്ഡ് വീല്‍ചെയറുകളാണ് പദ്ധതിയിലൂടെ സൗജന്യമായി നല്‍കിയത്. അവശതയനുഭവിക്കുന്നവര്‍ക്ക് പഠന സഹായത്തിനും ജീവിത ലക്ഷ്യം കൈവരിക്കന്നതിനുമായി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അര്‍ഹരായ ഭിന്നശേഷിക്കാരില്‍ നിന്നും ലഭ്യമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരമാണ് ഗുണഭോക്തക്കളെ തിരഞ്ഞെടുത്തത്. ചലനശേഷിയില്ലാത്ത കുട്ടികള്‍ക്കായി ശുഭയാത്ര പദ്ധതി ഇനിയും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശുഭയാത്ര യന്ത്രക്കസേര വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജുനൈദ് കൈപ്പാണി, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, കെ.വിജയന്‍, ബീന ജോസ്, എ.എന്‍ സുശീല, എന്‍.സി പ്രസാദ്, മീനാക്ഷി രാമന്‍, സിന്ധു ശ്രീധരന്‍, ബിന്ദു പ്രകാശ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ സമൂഹ്യനീതി ഓഫീസര്‍ കെ.കെ.പ്രജിത്ത്, സമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി. ബീനേഷ് എന്നിവര്‍ സംസാരിച്ചു. ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്താക്കളെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മധുരവിതരണവും നടത്തി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.