തലപ്പുഴ: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊട
ക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് തണ്ടർബോൾട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.