ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. കെ. പൈലി അധ്യക്ഷത വഹിച്ചു. സിഡിഒ മാരായ പി. പി. സ്കറിയ, റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍,