വെള്ളമുണ്ട: വാഴക്കുല കച്ചവടം നടത്തുന്ന കടയിൽ നിന്ന് പണം കവർന്ന്
മുങ്ങിയ മോഷ്ടാവിനെപാലക്കാട്, കോങ്ങാട് നിന്നും സാഹസികമായി പിടികൂടിവെള്ളമുണ്ട പോലീസ്
പാലക്കാട്, കോങ്ങാട് ഷുഹൈബ് (24)നെയാണ് അതിസാഹസികമായി ചൊവ്വാഴ്‌ച പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പോലീസുകാരിലൊ രാളെ മുഖത്ത് ഇടിച്ച് ചുണ്ട് മുറിക്കുകയും പല്ലുകൾക്ക് പരിക്കേൽപ്പിക്കുകയും, മറ്റൊരാളെ തള്ളി വീഴ്ത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പാ ലക്കാട് കോങ്ങാട് സ്റ്റേഷനിൽ കേസെടുത്തു. ആറുവാൾ സ്വദേശിയുടെ ആറുവാൾ അടിവാരത്തുള്ള വാഴക്കുല കച്ചവടം നടത്തുന്ന കടയിലാണ് 23.06.2024 തീയതി മോഷണം നടന്നത്. കടയിലെ മേശ വലിപ്പിന്റെ ലോക്ക് പൊട്ടിച്ച് 20,000 രൂപയാണ് കവർന്നത്. വെള്ളമുണ്ട ഇൻസ്പെക്ടർ എസ്. എച്ച്.ഒ രതീഷ് തെരുവത്ത്പീടികയിലിൻ്റെ നിർദേശപ്രകാരം സിവിൽ പോ ലീസ് ഓഫിസർമാരായ മുഹമ്മദ് നിസാർ, നിബിൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ വിനോദ് ജോസഫ്,എസ്.സി.പി. അനൂപ് എന്നിവരാണ് കേസന്വേഷിച്ചത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍