കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി.
കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ടാണ് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്പുസത്യാഗ്രഹം നടത്തിയത്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എം. ബാദുഷ സമരം ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







