കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായ പരിധി 50 വയസ്സ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്രേഖകളുമായി ജൂലൈ ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 04936286644

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.