ശ്രേയസ് മലങ്കര യൂണിറ്റിലെ സ്വാശ്രയ സംഘമായ ‘ജനശക്തി’യുടെ വാർഷികവും, കുടുംബ സംഗമവും യൂണിറ്റ് പ്രസിഡന്റ് കെ.എം.പത്രോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. മുഖ്യ സന്ദേശം നൽകി. സി ഡി ഒ സാബു പി. വി., ഷീജ മനു, മാനസ, ജയശ്രീ എന്നിവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







