ബത്തേരി :കോട്ടക്കുന്നിൽ വീട് കുത്തിതുറന്ന് 15 ല ക്ഷം രൂപ കവർന്ന കേസിൽ രണ്ടാമനും പിടിയിൽ. മലപ്പുറം, വേരുപ്പാലം,
വെള്ളോടുചോല വീട്ടിൽ അബ്ദുൾ റഷീദ്(50)നെയാണ്
ബുധനാഴ്‌ച രാവിലെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ ഓമശ്ശേരിയിൽ നിന്ന്കൊടുവള്ളി പോലീസിൻ്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാ സ്റ്റേഷനുകളിലേക്കും ക്രൈം കാർഡ് അയച്ചു കൊടുത്തും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും
നടത്തിയ പരിശോധനയിലാണ് റഷീദ് പിടിയിലായത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.







