മാനന്തവാടി : ഉമ്മൻ ചാണ്ടി ജീവനക്കാരെ എന്നും ചേർത്ത് പിടിച്ച നേതാവും ഭരണാധികാരിയുമായിരുന്നെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് .പി.തോമസ് അനുസ്മരിച്ചു. ഇന്ന് ജീവനക്കാർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളിലും ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പ് ഉണ്ടെന്നും ആനുകൂല്യ നിഷേധങ്ങളുടെ ഈ കെട്ടകാലത്ത് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി വി.എൽ.രാകേഷ് കമൽ, പി.ജെ. ഷൈജു, ഹനീഫ ചിറക്കൽ, കെ.എ.മുജീബ്, എൻ.ജെ.ഷിബു, കെ.ടി.ഷാജി, ഇ.എസ്.ബെന്നി, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, എം.എ.ബൈജു, സിനീഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു