കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തിൽ സാ കേന്ദ്രീകരിച്ചു നടത്തിയ റെയ്‌ഡിൽ രണ്ടു പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഓമശ്ശേരി, പടിഞ്ഞാറെതൊടുക, മുഹമ്മദ് റാഷിദ് (34),മുക്കം, പറങ്ങോട്ടിൽ വീട്ടിൽ പി. മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കവറടക്കം 3.88 ഗ്രാം എം.ഡി.എം.എ യാണ് രണ്ട് പേരിൽ നിന്നായി പിടിച്ചെടുത്തത്. എം.ഡി.എം.എ വിൽപന നടത്തി നേടിയ 91000 രൂപയും, എം.ഡി.എം.എ തൂക്കി തിട്ടപ്പെടുത്തുന്ന തിനുള്ള പോക്കറ്റ് ത്രാസും, എം.ഡി.എം.എ നൽകുന്നതിനായുള്ള ട്രാൻ സ്‌പരൻ്റ് പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. കൈനാട്ടി റ്റൈലോ സ്‌പായിൽ നിന്നാണ് ഇവരെ പിടികൂടിയത്.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ
തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന







